Monday, March 14, 2011

march 15

kersls stste bonds


Drama


Mudra fest

മുദ്ര നൃത്തോത്സവത്തിന്റെ ഉദ്ഘാടനം (ഫോട്ടോ)
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന മുദ്ര നൃത്തോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ സാംസ്കാരികമന്ത്രി കെ.സി.ജോസഫ് സംസാരിക്കുന്നു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന മുദ്ര നൃത്തോത്സവത്തിന്റെ ഉദ്ഘാടന വേളയില്‍ സാംസ്കാരികമന്ത്രി കെ.സി.ജോസഫും, കലാമണ്ഡലം ക്ഷേമാവതിയും.
oct 25-30 thiruvananthapuram 

തിരുവനന്തപുരം: സംസ്ഥാന സാംസ്‌കാരിക വകുപ്പിനുവേണ്ടി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന മുദ്ര ദേശീയ നൃത്തോത്സവത്തിന് ഇന്ന് തുടക്കം. ഭാരതത്തിലെ മികച്ച നൃത്തോത്സവങ്ങളില്‍ ഒന്നായി ഇതിനകം അംഗീകാരം നേടിക്കഴിഞ്ഞ മുദ്രയില്‍ ഇത്തവണ ദേശീയ-അന്തര്‍ദേശീയ പ്രശസ്തരായ 10 കലാകാരന്മാര്‍ വിവിധ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും. ഭാരതീയ നൃത്തരൂപങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ശില്പശാലയും സോദാഹരണ പ്രഭാഷണങ്ങളും ഇതോടൊപ്പം ഉണ്ടാകും.

ഓരോ ദിവസവും വൈകീട്ട് 6.15 മുതലാണ് നൃത്താവതരണങ്ങള്‍. നര്‍ത്തകര്‍ ചമയങ്ങളില്ലാതെ തങ്ങളുടെ തനത് നൃത്തങ്ങളുമായി ആസ്വാദകരോട് സംവദിക്കും. ലോകപ്രശസ്തരായ നര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പരകള്‍ മുദ്ര ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കും. പ്രശസ്ത കുച്ചുപ്പുടി നര്‍ത്തകനായ ഡോ. വെമ്പട്ടി ചിന്ന സത്യത്തിന്റെ മകനും ശിഷ്യനുമായ വെമ്പട്ടി രവിശങ്കര്‍ നയിക്കുന്ന കുച്ചുപ്പുടി ക്ലാസ് 26നും 27നും നടക്കും.

25ന് വൈകുന്നേരം 5.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത ഒഡിസി നര്‍ത്തകന്‍ ഗുരു ദുര്‍ഗചരണ്‍ രണ്‍ബീറും പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ക്ഷേമാവതിയും ചേര്‍ന്ന് മുദ്ര നൃത്തോത്സവത്തിന്റെ തിരി തെളിയിക്കും. ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.