Thursday, July 21, 2011


Thiruvananthapuram

വിവരാവകാശ നിയമത്തില്‍ ഓണ്‍ലൈന്‍ കോഴ്സ്
വിവരാവകാശ നിയമം - 2005 നെ ആസ്പദമാക്കി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് നടത്തുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ക്ഷണിച്ചു. ജൂലൈ 25 ന് ആരംഭിക്കുന്ന രജിസ്ട്രേഷന്‍ 29 വരെയുണ്ടാവും. കോഴ്സ് ഫീസില്ല. തിരഞ്ഞെടുക്കുന്നവരെ ആഗസ്റ് രണ്ടിന് മുമ്പ് ഇ-മെയില്‍ വഴി അറിയിക്കും. വിശദ വിവരം rti.img.kerala.gov.in സൈറ്റിലുണ്ട്.
ജ്യോതി ശാസ്ത്ര പഠന ക്ളാസ്സ്
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം വാന നിരീക്ഷണത്തിന് പ്രാമുഖ്യമുള്ള ജ്യോതിശാസ്ത്ര പഠന ക്ളാസ്സ് നടത്തും. ജൂലൈ 31 മുതല്‍ ആഗസ്റ് 28 വരെ തുടര്‍ച്ചയായ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ക്ളാസ്സ് . ജോതിശാസ്ത്രത്തിലെ പ്രാഥമിക വസ്തുതകളും വാനനിരീക്ഷണവുമാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 25 പേര്‍ക്ക് പ്രവേശനം നല്‍കും. അപേക്ഷാഫാറത്തിനും മറ്റു വിവരങ്ങള്‍ക്കും തിരുവനന്തപുരം പി.എം.ജി.യിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ജൂലൈ 29 വൈകുന്നേരം നാല് മണി വരെ സ്വീകരിക്കും. ഫോണ്‍ : 2306024, 9447036180.  

ഹാം റേഡിയോ പഠന കോഴ്സ്
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാം റേഡിയോയുടെ സാങ്കേതികത്വത്തിന് പ്രാമുഖ്യമുളള ഹാം റേഡിയോ പഠന ക്ളാസ്സ് നടത്തും. ജൂലൈ 31 മുതല്‍ ആഗസ്റ് 28 വരെ തുടര്‍ച്ചയായ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ക്ളാസ്സ്. 25 പേര്‍ക്ക് പ്രവേശനം നല്‍കും. അപേക്ഷാഫാറത്തിനും മറ്റു വിവരങ്ങള്‍ക്കും തിരുവനന്തപുരം പി.എം.ജി യിലുളള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഓഫീസില്‍ ബന്ധപ്പെടണം. അപേക്ഷ ജൂലൈ 29 ന് വൈകുന്നേരം നാല് മണി വരെ സ്വീകരിക്കും. ഫോണ്‍ : 2306024, 9447036180. 


ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലേയ്ക്കുളള തെരഞ്ഞെടുപ്പ്
'ബാലനീതി നിയമം 2000' അനുസരിച്ച് ഓരോ ജില്ലയിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ രൂപികരിക്കുന്നു. ഒരു ചെയര്‍മാനും നാല് അംഗങ്ങളും ഉള്‍പ്പെടുന്ന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/വിദ്യാഭ്യാസം/നിയമം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുറഞ്ഞത് 7 വര്‍ഷത്തെ പ്രവ്യത്തി പരിചയവും വേണം. മൂന്നു വര്‍ഷമാണ് കമ്മിറ്റിയുടെ കാലാവധി. സിറ്റിംഗിന് നിയമാനുസ്യത സിറ്റിംഗ് ഫീ, യാത്രപ്പടി എന്നിവ ലഭിക്കുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, വയനാട് എന്നീ ജില്ലകളിലാണ് ഒഴിവുളളത്. അപേക്ഷകന്റെ ബയോഡേറ്റ ജൂലൈ 25 ന് മുമ്പ് സാമൂഹ്യക്ഷേമ ഡയറക്ടര്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.

Saturday, July 16, 2011

100

സൌരോര്‍ജ്ജ പായ്ക്ക് സബ്സിഡി നിരക്കില്‍
നിലവില്‍ ഗ്രിഡ് വൈദ്യുതി ഉപയോഗിച്ച് യു.പി.എസ്സ്, ഇന്‍വെര്‍ട്ടര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്ന തിരുവനന്തപുരം ജില്ലയിലുള്ള ഗാര്‍ഹിക/സ്ഥാപന വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് സൌരോര്‍ജ്ജ പവ്വര്‍പായ്ക്കുകള്‍ സബ്സിഡി നിരക്കില്‍ ലഭിക്കുമെന്ന് അനെര്‍ട്ട് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ അറിയിച്ചു. സോളാര്‍പാനലും ചാര്‍ജ്ജ്കണ്‍ട്രോളറും അടങ്ങുന്നതാണ് ഈ പവ്വര്‍പായ്ക്ക്. 500 വാട്ട്, 1 കിലോ വാട്ട്, 2 കിലോവാട്ട്, 2.5 കിലോ വാട്ട് ശേഷികളിലുള്ള സൌരോര്‍ജ്ജ പവ്വര്‍പായ്ക്കുകള്‍ ലഭ്യമാണ്. മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും www.anert.gov.in വെബ്സൈറ്റിലും, അനെര്‍ട്ടിന്റെ ശാസ്തമംഗലത്തുള്ള ജില്ലാ ഓഫീസിലും ലഭിക്കും. (ഫോണ്‍ : 0471 2314137) സൌരോര്‍ജ്ജ പവര്‍പായ്ക്കിനുള്ള അപേക്ഷ ജൂലൈ 29 നകം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍, അനെര്‍ട്ട് ജില്ലാ ഓഫീസ്, ശാസ്തമംഗലം വിലാസത്തില്‍ ലഭിക്കണം.
നാലാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ : ഡെലിഗേറ്റ് ഓലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
2011 ജൂലൈ 31 മുതല്‍ ആഗസ്റ് നാല് വരെ തിരുവനന്തപുരം കൈരളി, ശ്രീ തീയേറ്ററുകളിലായി നടക്കു നാലാമത് അന്താരാഷ്ട്ര ഡോക്യൂമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റിവലിന്റെ ഡെലിഗേറ്റ് പാസ്സിനുള്ള ഓലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. അമ്പത് രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൌജന്യമായിരിക്കും. അതിനായി അവരുടെ ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പുകൂടി ഫോമിനോടൊപ്പം വയ്ക്കേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് സെക്രട്ടറി, എഫ്. എഫ്. എസ്. ഐ, കലാഭവന്‍, തിരുവനന്തപുരം എ പേരില്‍ മാറാവു ഡി. ഡി.യായോ നേരിട്ട് ക്യാഷ് ആയോ കലാഭവനില്‍ സമര്‍പ്പിക്കാവുതാണ്. ഈ മാസം 29 ന് വൈകിട്ട് അഞ്ച് മണി യോടെ രജിസ്ട്രേഷന്‍ അവസാനിക്കും. വിശദവിവരങ്ങള്‍ ംംം.ശളളസ.ശി സന്ദര്‍ശിക്കുക.

Wednesday, July 13, 2011

Rs.2/- Rice dis agreement

കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യു പദ്ധതിയില്‍ ഉള്‍പ്പെടുത്തുതിന് മെയ് 25 വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മുഴുവന്‍ എ. പി. എല്‍.കാര്‍ഡുടമകളും താഴെ പറയു രേഖകള്‍ ഈ മാസം 31 നകം ബന്ധപ്പെട്ട റേഷന്‍ കടകള്‍ മുഖേന സമമര്‍പ്പിക്കണമ്െ ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു.
* കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിും ലഭിക്കു സര്‍ട്ടിഫിക്കറ്റ്
* കൈവശമുള്ള ഭൂമിയുടെ അളവും കുടുംബത്തിന്റെ വരുമാനവും സംബന്ധിച്ച് വില്ലേജ് ഓഫീസറില്‍ നിും ലഭിക്കു സര്‍ട്ടിഫിക്കറ്റ് (എിവയാണ് ഹാജരാക്കേണ്ട രേഖകള്‍ 2500 ചതുരശ്ര അടിയില്‍ അധികം വലിപ്പമുള്ള വീടുള്ളവര്‍, പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ കുടുംബവരുമാനമുള്ളവര്‍, രണ്ടര ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള കുടുംബങ്ങല്‍ എിവരെ പദ്ധതിയില്‍ നിും ഒഴിവാക്കുതാണ്.)
പദ്ധതിയില്‍ ഉള്‍പപെടുത്തുതിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മെയ് 25 ആയിരുു. കാര്‍ഡുടമസ്ഥന്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെഅടിസ്ഥാനത്തില്‍ അപേക്ഷിച്ച മുഴുവന്‍ പേരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. എാല്‍ അപേക്ഷയുടെ നിജസ്ഥിത പരിശോധിക്കുതിനും അനര്‍ഹരെ പദ്ധതിയില്‍ നിും ഒഴിവാക്കുതിനും മേല്‍ പറഞ്ഞ രേഖകള്‍ അപേക്ഷ നല്‍കിയ മുഴുവന്‍ പേരും ഹാജരാകേണ്ടതാണ്. എാല്‍ ഫെബ്രുവരി 25 ന് മുമ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ മേല്‍ പറഞ്ഞ രേഖകള്‍ ഹാജരാക്കേണ്ടതില്ല നിശ്ചിത തിയതിക്കുമുമ്പായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്ത കാര്‍ഡുടമകളെ പദ്ധതിയില്‍ നിും ഒഴിവാക്കുമുെം ജില്ലാ സപ്ളൈ ഓഫീസര്‍ അറിയിച്ചു.

Monday, July 4, 2011

അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റിക് ഹെല്‍ത്ത് കോഴ്സിന് അപേക്ഷിക്കാം ഇഗ്നോ- എസ്.ആര്‍.സി. കമ്യൂണിറ്റി കോളേജില്‍ ഈ മാസം ആരംഭിക്കുന്ന അക്യൂപ്രഷര്‍ ആന്‍ഡ് ഹോളിസ്റിക് ഹെല്‍ത്ത് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിലുളള ഈ കോഴ്സിന് ആറു മാസമാണ് കാലാവധി. സ്വയം പഠനത്തിന് ഉതകുന്ന തരത്തിലുളള പഠനസാമഗ്രികള്‍, കോണ്‍ടാക്ട് ക്ളാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ സ്റഡി സെന്ററുകള്‍ ഉണ്ടായിരിക്കും. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. അപേക്ഷാഫോറവും പ്രോസ്പെക്ടസും 100 രൂപക്ക് തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപമുളള സ്റേറ്റ് റിസോഴ്സ് സെന്റര്‍ ഓഫീസില്‍ നിന്നു ലഭിക്കും. തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി. ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 150 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ഡയറക്ടര്‍, സ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍- 0471 2325101, 2325102. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. www.srckerala.org എന്ന വെബ്സൈറ്റില്‍ നിന്നു ഡൌണ്‍ ലോഡ് ചെയ്ത അപേക്ഷാഫോറവും ഉപയോഗിക്കാം. (കെ.ഐ.ഒ. പി.ആര്‍.- 583/11)

Friday, July 1, 2011

100

Yentha.com - Events









Thursday
26 May
Sunday
31 Jul
Yentha.com presents 'Edu Expo 2011' - an online education expo from May 26th to July 31st.
View Details SMS/E-Mail
Wednesday
08 Jun
Monday
04 Jul
The Coir Board is conducting a 'Mobile Phone Movie Contest'. It is organised as part of the World Environmental Day. Last date for uploading the movie is July 4th, 2011.
View Details SMS/E-Mail
Wednesday
15 Jun
Friday
15 Jul
Alliance Francaise de Trivandrum conducts an 'All Kerala Photography Competition'. Last date for entry is 15th July.
View Details SMS/E-Mail
Wednesday
22 Jun
Sunday
31 Jul
Czarina, Trivandrum's leading boutique, organises NRI Fest till July 31st.
View Details SMS/E-Mail
Monday
27 Jun
Sunday
03 Jul
Adoor Bhasi Cultural Forum has organised 'Adoor Bhasi Professional Drama Competition 2011' at VJT Hall from 27th June to 3rd July.
View Details SMS/E-Mail
Monday
27 Jun
Sunday
31 Jul
Ethnic Weaves conducts NRI Fest at its showroom till July end.
View Details SMS/E-Mail
Tuesday
28 Jun
Tuesday
05 Jul
Soorya conducts a eight-day film festivals from 28th June to 5th July at Kalabhavan Theatre.
View Details SMS/E-Mail
Thursday
30 Jun
Monday
04 Jul
Paintings by Vinitha Anand and Sayujya Anand are displayed at Vyloppilly Samskriti Bhavan from 30th June to 4th July.
View Details SMS/E-Mail
Friday
01 Jul
Monday
25 Jul
Kerala Artisans' Development Corporation is organising an exhibition-cum-sale at Kanakakkunnu Palace Grounds from July 1st to July 25th.
View Details SMS/E-Mail