Saturday, August 20, 2011

കരട് പാര്‍പ്പിട നയം പ്രസിദ്ധീകരിച്ചു
എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സമഗ്രമായ മാറ്റങ്ങള്‍ വരുത്തി കരട് കേരളപാര്‍പ്പിടനയം 2011 പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നതിനായി പ്രസിദ്ധീകരിച്ചു. www.kerala.gov.in, www.hsgcomr.kerala.gov.in, www.kshb.kerala.gov.in,വെബ്സൈറ്റുകളില്‍ പരിഷ്കരിച്ച നയത്തിന്റെ പകര്‍പ്പ് ലഭിക്കും. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആഗസ്റ് 26 നകം ഹൌസിങ് കമ്മീഷണര്‍, ഹൌസിങ് കമ്മിഷറുടെ കാര്യാലയം, കെ.എസ്.എച്ച്.ബി.ബില്‍ഡിങ്, ശാന്തിനഗര്‍, തിരുവനന്തപുരം - 1 വിലാസത്തിലും housingcommissioner@gmail.com, secretarykshb@gmail.com ഇ-മെയില്‍ വിലാസത്തിലും നല്‍കാം. 

സെമിനാറും ഓണാഘോഷവും
കേരള വനിതാ കമ്മീഷന്‍ സെപ്തംബര്‍ അഞ്ചിന് സംഘടിപ്പിക്കുന്ന സൈബര്‍ കുറ്റക്യത്യങ്ങള്‍ സംബന്ധിച്ച സെമിനാറും ഓണാഘോഷവും സാമൂഹ്യക്ഷേമ പഞ്ചായത്ത്കാര്യ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റിസ് ഡി. ശ്രീദേവി അദ്ധ്യക്ഷത വഹിക്കും. ഡോ. അലക്സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. കമ്മീഷന്‍ അംഗങ്ങളായ ടി. ദേവി, പി.കെ. സൈനബ, രുഗ്മിണി ഭാസ്ക്കരന്‍, അഡ്വ. നൂര്‍ബീന റഷീദ് എന്നിവര്‍ സംബന്ധിക്കും.

Monday, August 8, 2011

Distributers Wanted

                                                   വിതരണക്കാരെ ആവശ്യമുണ്ട്
കേരള സംസ്ഥാന പന ഉല്‍പന്ന വികസന തൊഴിലാളി ക്ഷേമ കോര്‍പ്പറേഷന്റെ (കെല്‍പാം) ഉല്പന്നങ്ങളായ കെല്‍പാം ശീതളപാനീയങ്ങള്‍ സ്ക്വാഷ്, പ്രകൃതിദത്തമായ നൊങ്ക്, കരുപ്പുക്കട്ടി, പനം കല്‍ക്കണ്ടം, പനയോല കരകൌശല ഉല്പന്നങ്ങള്‍, പനം തടികൊണ്ടുള്ള ഫര്‍ണിച്ചര്‍ മുതലായവ കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂര്‍ എന്നീ താലൂക്കുകളില്‍ വിതരണം ചെയ്യുന്നതിന് സാമ്പത്തിക ഭദ്രതയുള്ള വിതരണക്കാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍, കെല്‍പാം, ഹൌസ് നമ്പര്‍ 24/42 ഹോസ്പിറ്റല്‍ ജംഗ്ഷന്‍, നെയ്യാറ്റിന്‍കര, തിരുവനന്തപുരം 695 121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471 2225007, 9446525005, 9387466859, 9446397497 എന്നീ നമ്പരുകളില്‍ ലഭിക്കും.