Tuesday, October 25, 2011

Ananthapuri Nritha Sangeetholsavam 2011


സ്കൂള്‍ ഗയിംസ് : ക്യാഷ് അവാര്‍ഡ് നല്‍കി
നാഷണല്‍ സ്കൂള്‍ ഗയിംസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് വിജയിച്ചവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന ക്യാഷ് അവാര്‍ഡുകള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് വിതരണം ചെയ്തു. ദേശീയ തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് യഥാക്രമം 25000, 20000, 15000 നിരക്കിലാണ് ക്യാഷ് അവാര്‍ഡ് നല്‍കിയത്. ഇവര്‍ക്കു പുറമെ പരിശീലകര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ക്ക് 5000 രൂപ ക്രമത്തിലും പാരിതോഷികം നല്‍കി. കേരള സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സ്കൂള്‍ സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ചാക്കോ ജോസഫ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, അബ്ദുള്‍ റഹീം, ഹയര്‍ സെക്കന്‍ഡറി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സലീം, വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലളിതാഭായി വിവിധ അദ്ധ്യാപകസംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
നാട്യോത്സവത്തിന് ഇന്ന് തിരി തെളിയും
സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തിലുളള ഗുരുഗോപിനാഥ് നടനഗ്രാമത്തിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കുന്ന നടനഗ്രാമം നാട്യോത്സവം ഇന്ന് (നവംബര്‍ 23) വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഗുരുഗോപിനാഥ് നടനഗ്രാമം അവതരിപ്പിക്കുന്ന കേരളനടനത്തോടെ ആരംഭിക്കുന്ന നാട്യോത്സവം നവംബര്‍ 27 വരെ തുടരും. നവംബര്‍ 23 ന് രാത്രി ഏഴിന് പ്രമുഖ നര്‍ത്തകനായ പണ്ടിറ്റ് രാജേന്ദ്ര ഗംഗാനി അവതരിപ്പിക്കുന്ന കഥക്. 24 ന് വൈകുന്നേരം ആറിന് ഫോക്ലോര്‍ അക്കാഡമിയുടെ ഇരുളനൃത്തം, ഏഴ് മണിക്ക് ലാവണ്യാ ആനന്ദിന്റെ ഭരതനാട്യം എന്നിവ ഉണ്ടായിരിക്കും. 25 ന് വൈകുന്നേരം ആറിന് തിരുവനന്തപുരം മാര്‍ഗിയുടെ ദുര്യോധനവധം കഥകളിയും ഏഴിന് ഗായത്രി സുബ്രഹ്മണ്യത്തിന്റെ ഭരതനാട്യവും ഉണ്ടായിരിക്കും. 26 ന് വൈകുന്നേരം ആറിന് ഗുരുഗോപിനാഥ് നടനഗ്രാമം ബാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുളളല്‍ ഏഴിന് മൈഥിലി പ്രകാശിന്റെ ഭരതനാട്യം എന്നിവയും 27 ന് വൈകുന്നേരം ആറിന് മിനാക്ഷി ശ്രീനിവാസന്റെ ഭരതനാട്യം തിരുവനന്തപുരം തരംഗിന്റെ നൃത്തനൃത്ത്യങ്ങളും എന്നിവയും അരങ്ങേറും. ദേശീയ നൃത്തമ്യൂസിയം എക്സിബിഷനും കരകൌശലമേളയും ട്രേഡ്ഫെയറും ഇതോടനുബന്ധിച്ച് കനകക്കുന്ന് ഫെയര്‍ഗ്രൌണ്ടില്‍ സംഘടിപ്പിച്ചിട്ടുണ്ട്.  Crystal Palace-B
Hotel Fortune Select Manohar
Begumpet Airport Exit Road
Begumpet
Hyderabad 500016                            Registeration Free

Tentative Program Schedule

Saturday December 17, 2011



TimingsSessionsSpeaker
09.30 – 10.00Registration
10.00 – 10.45Inaugural Session
- Welcome Address & Seminar Objectives
- Key Note Address: Overview of E- Learning Standards 
- Special Address by
-Inaugural Address
-Vote of Thanks
Mr Narendra Singh(BIS)
Dr. N. Sarat Chandra Babu,
CDAC, Bangalore 
Sh P K Gambhir,Sc G&CS (BIS)
TBC
BIS
10.45 – 11.00National Standardization Efforts in eLearningMs Reena Garg, BIS
11.00 – 11.15Tea Break
11.15 – 11.40Course Development – NPTEL Experience from User’s PerspectiveProf Mangal Sunder Krishnan, IIT Chennai
11.40 – 12.05Multilingual Content for eLearning in Indian ContextMr V N Shukla, CDAC, Noida
12.05 – 12.30Usability Perspective of Digital ContentDr. Dinesh Katre, CDAC, Pune
12.30 – 12.55TBCProf Anup K Ray,IIT Kharagpur
12.55 – 13.20E-Learning at IGNOUDr. VSP Srivastav,Head Computer Div, IGNOU
13.20 – 13.35Q & A & Discussion
13.35 – 14.15Lunch Break
14.15 – 14.40SCORM – An interoperable standard for LMS and ContentMr Sandesh Jain,CDAC Hyderabad
14.40 – 15.05Image and Video Quality AssessmentProf Venkatesh,IISc,Bangalore
15.05 – 15.30AccessibilityMs. Annie Joyce, CDAC Bangalore
15.30 – 15.55Transformative Educational Practices through E LearningMs. Shweta Khurana, Intel
15.55 – 16.20Quality Analytics Framework for e-Learning Tools and ContentMr N Satyanarayana, CDAC Hyderabad
16.20 – 16.35Q & A & Discussion
16.35TEA



Oct 25- 30 Sree Chitra Home in Thiruvananthapuram.  The 99th Sree Chithira Thirunal Jayanthi celebrations heralds in ten days steeped in music and dance. അനന്തപുരി നൃത്ത സംഗീതോത്സവത്തിന്റെ വിളംബര ഘോഷയാത്ര ശ്രീപദ്മനാഭസ്വാമിക്ഷേത്രം 4.00. ശ്രീചിത്തിരതിരുനാള്‍ ജയന്തി ആഘോഷം ഉദ്ഘാടനം ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ വി.ജെ.ടി.ഹാള്‍ 5.30.
മുംബൈ സ്റോക്ക് എക്സേഞ്ച് റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ രണ്ടുമാസത്തിനുള്ളില്‍
മുംബൈ സ്റോക്ക് എക്സ്ചേഞ്ചിന്റെ റീജിയണല്‍ ഓഫീസ് രണ്ടുമാസത്തിനുള്ളില്‍ കൊച്ചിയില്‍ തുറക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ നിക്ഷേപകര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഇന്‍വെസ്റര്‍ എഡ്യൂക്കേഷന്‍ പരിശീലന പരിപാടി നടപ്പാക്കും. ബിഎസ്ഇയുടെ വെബ്സൈറ്റ് മലയാളത്തിലും പ്രസിദ്ധീകരിക്കും. മുംബൈ സ്റോക്ക് എക്സ്ചേഞ്ച് മേധാവികളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സ്റോക്ക് എക്സ്ചേഞ്ച് സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ തനിക്കു സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുംബൈ സ്റോക്ക് എക്സ്ചേഞ്ചുമായി കേരളത്തിന് അടുത്ത ബന്ധമുണ്ട്. കേരളത്തില്‍ നിന്നുള്ള ജിയോജിത്തും ജെ.ആര്‍.ജി. സെക്യൂരിറ്റിയും രാജ്യത്തെ പ്രധാനപ്പെട്ട സ്റോക്ക് ബ്രോക്കിങ് കമ്പനികളാണ്. കേരളത്തില്‍ നിക്ഷേപകര്‍ ധാരാളമുണ്ട്. അവര്‍ കബളിപ്പിക്കപ്പെട്ട സംഭവങ്ങളുമുണ്ട്. അതുകൊണ്ട് ശരിയായ രീതിയില്‍ നിക്ഷേപം നടത്താനുള്ള വിദ്യാഭ്യാസ ബോധവത്കരണപരിപാടി ഉണ്ടാകണമെന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേരളത്തില്‍ നിക്ഷേപസാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ മുംബൈ സ്റോക്ക് എക്സ്ചേഞ്ചിന്റെ റീജണല്‍ ഓഫീസ് തുറക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുംബൈ സ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത് രാവിലെ 9.15നാണ്. മുഖ്യമന്ത്രി ബെല്‍ മുഴക്കി കൃത്യസമയത്ത് പ്രവര്‍ത്തനത്തിന് തുടക്കമിട്ടു. ബി.എസ്.ഇ. പ്രസിഡണ്ട് രാംദുരൈ, ഫെഡറല്‍ ബാങ്ക് എം.ഡി. ശ്യാം ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്സ് പി.എച്ച്.കുര്യന്‍, വ്യവസായ സെക്രട്ടറി അല്‍കേഷ് ശര്‍മ്മ തുടങ്ങിയവര്‍ അനുഗമിച്ചു.  
Dec 29-30 പ്രവാസി ഭാരതീയ ദിവസ്-2012 : കേരളം പങ്കെടുക്കും
2012-ലെ പ്രവാസി ഭാരതീയ ദിവസില്‍ കേരളം പങ്കെടുക്കുമെന്ന് നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ജനുവരി ഏഴ് മുതല്‍ ഒമ്പത് വരെ ജയ്പ്പൂരിലാണ് പ്രവാസി സംഗമം നടക്കുക. കേന്ദ്ര പ്രവാസികാര്യ വകുപ്പാണ് സംഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തു നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുന്നതിനു പുറമെ സംസ്ഥാനത്തിന്റെ വികസന നിക്ഷേപ സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തിയ പവിലിയനും ഒരുക്കും. ഇന്‍വെസ്റ്മെന്റ് മീറ്റും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്ട്സും നേതൃത്വം നല്‍കുന്ന കേരള പവിലിയനില്‍ വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ്, ടൂറിസം, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, ടെക്നോപാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റാളുകള്‍ ഉണ്ടാകും. ഡിസംബര്‍ 29-30 തീയതികളില്‍ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ഗ്ളോബല്‍ എന്‍.ആര്‍.കെ. മീറ്റിന്റെ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എമര്‍ജിംഗ് കേരളയുടെ മുന്നോടിയായിട്ടാണ് ഗ്ളോബല്‍ മീറ്റ് സംഘടിപ്പിക്കുന്നത്. മുന്നൂറോളം പ്രവാസി മലയാളികള്‍ മീറ്റില്‍ സംബന്ധിക്കും. മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.globalnrkmeet2011.norkaroots.net എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Tuesday, October 18, 2011

2011 holidays

2012 ലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
സംസ്ഥാന സര്‍ക്കാര്‍ 2012 ലെ പൊതുഅവധിദിനങ്ങള്‍ പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 
റിപ്പബ്ളിക് ദിനം- ജനുവരി 26,
ശിവരാത്രി- ഫെബ്രുവരി 20, 
പെസഹവ്യാഴം- ഏപ്രില്‍ അഞ്ച്, ദുഖവെള്ളി-ഏപ്രില്‍ ആറ്,
മെയ്ദിനം-മെയ് ഒന്ന്, 
കര്‍ക്കിടക വാവ്- ജൂലൈ 18,
സ്വാതന്ത്യ്രദിനം- ആഗസ്റ് 15, 
ഒന്നാം ഓണം- ആഗസ്റ് 28,
തിരുവോണം-ആഗസ്റ്29, 
മൂന്നാം ഓണം-ആഗസ്റ് 30, 
ശ്രീനാരായണഗുരുജയന്തി/ നാലാം ഓണം- ആഗസ്റ് 31,
ശ്രീനാരായണ ഗുരു സമാധിദിനം-സെപ്റ്റംബര്‍ 21, 
ഗാന്ധിജയന്തി-ഒക്ടോബര്‍ രണ്ട്, മഹാനവമി-ഒക്ടോബര്‍23, 
വിജയദശമി-ഒക്ടോബര്‍24, 
ബക്രീദ്- ഒക്ടോബര്‍ 26,
ദീപാവലി-നവംബര്‍13,
മുഹറം-നവംബര്‍ 24, 
ക്രിസ്മസ്-ഡിസംബര്‍25, 
ഞായറാഴ്ച,രണ്ടാം ശനിയാഴ്ച തുടങ്ങിയ ദിവസങ്ങളില്‍ വരുന്ന അവധികള്‍ 
മിലാദി ഷെരീഫ്- ഫെബ്രുവരി അഞ്ച്, 
ഈസ്റര്‍-ഏപ്രില്‍ എട്ട്,
അംബേദ്കര്‍ജയന്തി/വിഷു- ഏപ്രില്‍ 14, 
ഈദ് ഉല്‍ ഫിത്തര്‍-ആഗസ്റ് 19, 
ശ്രീകൃഷ്ണജയന്തി-സെപ്റ്റംബര്‍ എട്ട്. 
ബക്രീദ്, മുഹറം, മിലാദി ഷെരീഫ്, ഈദ് ഉല്‍ ഫിത്തര്‍ എന്നിവ പിറ കാണുന്നതനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും.
നിയന്ത്രിതാവധി- 
മന്നം ജയന്തി-ജനുവരി രണ്ട്- നായര്‍ സമുദായത്തിലെ ജീവനക്കാര്‍ക്ക്, 
ആവണി അവിട്ടം- ആഗസ്റ് രണ്ട്-ബ്രാഹ്മണ സമുദായത്തിലെ ജീവനക്കാര്‍ക്ക്.
ഇതിനു പുറമേ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും അവധിയായിരിക്കും.
നെഗോഷ്യബിള്‍ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള 2012 ലെ അവധിദിവസങ്ങള്‍ ചുവടെ- 
റിപ്പബ്ളിക് ദിനം- ജനുവരി 26, 
ശിവരാത്രി- ഫെബ്രുവരി 20,
വാണിജ്യസഹകരണ ബാങ്കുകളുടെ വാര്‍ഷിക അക്കൌണ്ട്സ് ക്ളോസിങ്-ഏപ്രില്‍ രണ്ട്,
ദുഖവെള്ളി-ഏപ്രില്‍ ആറ്, 
അംബേദ്കര്‍ജയന്തി/വിഷു- ഏപ്രില്‍ 14,
മെയ്ദിനം-മെയ് ഒന്ന്,
സ്വാതന്ത്യ്രദിനം- ആഗസ്റ് 15, 
ഒന്നാം ഓണം- ആഗസ്റ് 28, 
തിരുവോണം-ആഗസ്റ്29,
ശ്രീനാരായണ ഗുരു സമാധിദിനം-സെപ്റ്റംബര്‍ 21,
വാണിജ്യസഹകരണബാങ്കുകളുടെ അര്‍ദ്ധവാര്‍ഷിക അക്കൌണ്ട്സ് ക്ളോസിങ്-സെപ്റ്റംബര്‍ 29,
ഗാന്ധിജയന്തി-ഒക്ടോബര്‍ രണ്ട്,
മഹാനവമി-ഒക്ടോബര്‍23,
വിജയദശമി-ഒക്ടോബര്‍24, 
ബക്രീദ്- ഒക്ടോബര്‍ 26,
ദീപാവലി-നവംബര്‍13,
ക്രിസ്മസ്-ഡിസംബര്‍25, 
മിലാദി ഷെരീഫ്- ഫെബ്രുവരി അഞ്ച്,
ഈസ്റര്‍-ഏപ്രില്‍ എട്ട്, 
റംസാന്‍-ഈദ് ഉല്‍ ഫിത്തര്‍-ആഗസ്റ് 19 
(എന്നീ അവധികള്‍ ഞായറാഴ്ചയാണ്. ഈ ദിവസങ്ങളില്‍ ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് അവധിയായിരിക്കും)