Thursday, January 24, 2013

YCA: Logo

YCA: Logo: YOUTH CO-ORDINATORS ASSOCIATION ........Y C A Regd
y visiting http://ycakerala.blogspot.in/google2961c7f6a3b390fe.html in your browser.

Friday, January 4, 2013

cences 2011



ദേശീയ ജനസംഖ്യാ രജിസ്റര്‍
ദേശീയ ജനസംഖ്യാ രജിസ്ററിലൂടെ സംസ്ഥാനത്ത് ഇതുവരെ ഒരുകോടി 45 ലക്ഷം ജനങ്ങളുടെ ബയോമെട്രി പൂര്‍ത്തിയായിട്ടുണ്ടെന്ന് സെന്‍സസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അറിയിച്ചു. ഇതില്‍ ഇതുവരെ 70 ലക്ഷം ജനങ്ങളുടെ ആധാര്‍ നമ്പര്‍, യു.. ഡി... (യു..ഡി..) ജനറേറ്റ് ചെയ്തിട്ടുണ്ട്. വ്യക്തികളുടെ ആധാര്‍ നമ്പറും അനുബന്ധവിവരങ്ങളും http://eaadhaar.uidai.gov.in എന്ന യു..ഡി..-യുടെ വെബ്സൈറ്റില്‍ Resident Portal/e-aadhaar ലൂടെ ലഭ്യമാകും. തീരദേശ വില്ലേജുകളില്‍ യു..ഡി... നിലവാരത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റര്‍ ക്യാമ്പുകള്‍ തുടങ്ങുകയാണ്. 2009 ലെ തീരദേശ ജനസംഖ്യാ രജിസ്റര്‍ പ്രകാരം വിതരണം ചെയ്ത തിരിച്ചറിയല്‍ ( റസിഡന്റ് ഐഡന്റിറ്റി (സ്മാര്‍ട്ട്) കാര്‍ഡ്) കാര്‍ഡില്‍ ഏതെങ്കിലും അപാകതകളോ ന്യൂനതകളോ ഉണ്ടായിട്ടുണ്ടെങ്കിലോ, ഏതെങ്കിലും വ്യക്തിക്ക് കാര്‍ഡ് ലഭിക്കാതിരുന്നെങ്കിലോ, തീരദേശ വില്ലേജുകളില്‍ ഇപ്പോള്‍ നടക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റര്‍ ക്യാമ്പില്‍ വീണ്ടും ബയോമെട്രി എടുക്കുന്ന സമയത്ത്, തിരുത്തല്‍ നടത്തി പരിഹരിക്കുന്നതാണ്.



സെന്‍സസ് 2011 വിവരങ്ങള്‍ സംബന്ധിച്ച് സെന്‍സസ് ഡയറക്ടറേറ്റ് പുസ്തകം പ്രസിദ്ധീകരിച്ചു. ജനസംഖ്യാ വിവരങ്ങളുടെ വിശകലനങ്ങള്‍, സെന്‍സസിന്റെ ചരിത്രം ജനസംഖ്യാവളര്‍ച്ച, ആറ് വയസ്വരെ പ്രായമുളളവരുടെ ജനസംഖ്യ, ഭൂപടങ്ങള്‍, പട്ടികകള്‍ എന്നിവ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 250 രൂപയാണ് വില. തിങ്കള്‍ മുതല്‍ വെളളിവരെ ഡയറക്ടറേറ്റിലെ ഡാറ്റ ഡിസെമിനേഷന്‍ യൂണിറ്റില്‍ നിന്നും ഓഫീസ് സമയത്ത് വാങ്ങാം. വില ഡിമാന്‍ഡ് ഡ്രാഫ്റ്റായി നല്‍കണം. തപാലില്‍ ലഭിക്കാന്‍ പോസ്റല്‍ ചാര്‍ജായ 68 രൂപ അധികമായി DD എടുക്കണം. DD ഡപ്യൂട്ടി ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍, കേരള, സി.ജി.ഒ കോംപ്ളക്സ്, പൂങ്കുളം, വെളളായണി പി., തിരുവനന്തപുരം - 695522 വിലാസത്തില്‍ തിരുവനന്തപുരം SBTയില്‍ മാറാവുന്ന വിധത്തില്‍ വേണം എടുക്കേണ്ടത്.